26 April Friday

സമാധാനം അകലെ ; 
അക്രമം തുടർന്ന്‌ ബിജെപി

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023


ന്യൂഡൽഹി
പ്രതിപക്ഷ എംപിമാരുടെ സംഘം ആക്രമിക്കപ്പെട്ട പശ്ചിമ ത്രിപുര ജില്ലയിലെ ബിശാൽഗഢിൽ തേർവാഴ്‌ച തുടര്‍ന്ന് ബിജെപി. ദുർഗാനഗറിൽ പ്രതിപക്ഷ പാർടി പ്രവർത്തകൻ ഹസൻ ഹുസൈന്റെ വീടാക്രമിച്ച്‌ വീട്ടുസാധനങ്ങൾ കൊള്ളയടിച്ചു. തുടർച്ചയായ നാലാം ദിനമാണ്‌ ഹസന്റെ വീടാക്രമിക്കപ്പെട്ടത്‌.

സമീപത്തുള്ള വീടുകളും ആക്രമിച്ചു. ഹസനടക്കമുള്ളവർ പരാതി നൽകുന്നത്‌ ബിജെപിക്കാർ തടയാൻ ശ്രമിച്ചെങ്കിലും ഇരകൾ പൊലീസിന്‌ പരാതി എഴുതി നൽകി. ഖൊവായ്‌ ജില്ലയിലെ ദലാലബിൽ കോളനിയിലെ സിപിഐ എം പ്രവർത്തകന്റെ വീടും ഇരുചക്രവാഹനവും തീയിട്ട്‌ നശിപ്പിച്ചു. ബെലൊണിയയിലും അക്രമങ്ങൾക്ക്‌ ശമനമില്ല. അഗർത്തലയിലെ ജിബി മാർക്കറ്റിലുള്ള കോൺഗ്രസ്‌ നേതാവ്‌ ശ്യാംലാൽ പാലിന്റെ ബഹുനില മന്ദിരം ബിജെപിക്കാർ പിടിച്ചെടുത്ത്‌ കൊടിനാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top