25 April Thursday

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനം ; മഹാറാലിയും 
പൊതുസമ്മേളനവും ഇന്ന്‌

ഗോപിUpdated: Thursday May 12, 2022

ഹൗറ പൊലീസ് കൊലപ്പെടുത്തിയ വിദ്യാര്‍ഥി നേതാവ് അനീസ് ഖാന്റെ പിതാവ് സാലേം ഖാന്‍ 
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖര്‍ജിക്ക് പതാക കൈമാറുന്നു


കൊൽക്കത്ത
കൊൽക്കത്ത റാണി റാഷ്മണി റോഡിൽ പതിനായിരക്കണക്കിനു യുവജനങ്ങൾ അണിനിരക്കുന്ന മഹാസംഗമത്തോടെ ഡിവൈഎഫ്‌ഐ 11–-ാം അഖിലേന്ത്യാ സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാകും. 27 വർഷത്തിനുശേഷമാണ്‌ നഗരം വീണ്ടും അഖിലേന്ത്യ സമ്മേളനത്തിന്‌ വേദിയാകുന്നത്‌. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളിൽനിന്നുള്ളവർ ഹൗറ, സിയാൾദ റെയിൽവേ സ്‌റ്റേഷനുകളിൽ കേന്ദ്രീകരിച്ച് പ്രകടനമായി നഗരത്തിലേക്ക് കടക്കും. യുവ ബ്രിഗേഡിന്റെ മാർച്ചുമുണ്ടാകും.സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം അധ്യക്ഷനാകും.

മാസങ്ങൾക്കുമുമ്പ് പ്രക്ഷോഭത്തിനിടെ ബംഗാളിൽ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട സയ്ദുൾ ഇസ്ലാം മിഥ്യയുൾപ്പെടെ സമ്മേളനകാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തസാക്ഷികളായവരുടെ വീടുകളിൽനിന്നുള്ള പതാകകൾ  പൊതുസമ്മേളന നഗരിയിൽ ഉയർത്തും.വെള്ളി രാവിലെ പത്തുമുതൽ ഞായർവരെ സാൾട്ട് ലേക്ക് ഈസ്‌റ്റേൺ സോൺ കൾച്ചറൽ സെന്ററിലെ ദ്യോഗോ മറഡോണ നഗറിൽ പ്രതിനിധി സമ്മേളനം. മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്‌ഘാടനം ചെയ്യും.

മൂന്നുദിവസവും സമ്മേളന നഗറിൽ വിവിധ വേദികളിൽ  കലാപരിപാടികൾ, സെമിനാറുകൾ, പുസ്തക–- ചരിത്ര–- ചലച്ചിത്ര പ്രദർശനം എന്നിവയുണ്ടാകും.  സെമിനാറിൽ കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് ഉൾപ്പെടെ വിവധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top