26 April Friday

എൽഐസി : കൂടുതൽ ഓഹരി വിൽക്കരുത്‌ :
 സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


ന്യൂഡൽഹി
എൽഐസിയുടെ കൂടുതൽ ഓഹരികൾ വിൽക്കരുതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ യോഗം കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടു. എൽഐസിയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം അത്യന്തം പ്രതിഷേധാർഹമാണ്‌. ഓഹരിവിൽപ്പനയ്‌ക്ക്‌ തുടക്കംകുറിച്ച രീതി അപലപനീയവും. ഓഹരികളുടെ വിലതാഴ്‌ത്തിക്കാണിച്ചാണ്‌ വിൽപ്പന നടത്തിയത്‌.പോളിസിഉടമകളുടെ ചെലവിൽ വിദേശനിക്ഷേപകരെ പ്രീതിപ്പെടുത്താനാണ്‌ സർക്കാർ ശ്രമിച്ചത്‌. വിദേശസ്ഥാപന നിക്ഷേപകർ ഇന്ത്യയിലെ ഓഹരികൾ വിറ്റൊഴിയുന്ന ഘട്ടത്തിലാണ്‌ എൽഐസി ഓഹരികൾ വിപണിയിലിറക്കിയത്‌.

29 കോടിയോളം പോളിസി ഉടമകളാണ്‌ എൽഐസിയുടെ യഥാർഥ ഉടമസ്ഥർ. 38 ലക്ഷം കോടി രൂപയുടെ ആസ്‌തിയുള്ള എൽഐസിയിൽ ലക്ഷത്തോളം സ്ഥിരം ജീവനക്കാരുണ്ട്‌; 14 ലക്ഷത്തോളം ഏജന്റുമാരും–-യോഗം ചൂണ്ടിക്കാട്ടി.
 

സംഘടനാചുമതലകള്‍ 
കേന്ദ്രകമ്മിറ്റി നിശ്ചയിക്കും
സിപിഐ എം  പൊളിറ്റ്‌ബ്യൂറോ–-കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ  സംഘടനാപരമായ ചുമതലകൾ, കേന്ദ്ര സെക്രട്ടറിയറ്റ്‌ രൂപീകരണം എന്നിവ സംബന്ധിച്ച്‌ ജൂൺ 18നും 19നും ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗം തീരുമാനിക്കുമെന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.  23–-ാം പാർടി കോൺഗ്രസിനുശേഷം ആദ്യമായി ചേർന്ന പൊളിറ്റ്‌ബ്യൂറോ യോഗത്തിന്റെ ഇതുസംബന്ധിച്ച  നിർദേശങ്ങൾ കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിനു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top