27 April Saturday

മുംബൈയിൽ ദളിത്‌ യുവാവിനെ സ്ഥാപന ഉടമ തല്ലിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022


ന്യൂഡൽഹി
ശുചീകരണത്തൊഴിലാളിയായ ദളിത്‌ യുവാവിനെ മുംബൈയിൽ സ്ഥാപന ഉടമ തല്ലിക്കൊന്നു. കിഴക്കൻ അതിർത്തി പ്രദേശമായ ഭയന്ദറിലാണ്‌ കൃഷ്‌ണ പലറാമിനെ (30) സ്വർണംപൂശിയ ആഭരണങ്ങൾ വിൽക്കുന്ന സ്ഥാപന ഉടമ മർദിച്ചുകൊന്നത്‌. കൈയും കാലും ബന്ധിച്ചശേഷം ഇരുമ്പു ദണ്ഡുകൊണ്ടായിരുന്നു കൊടിയ മർദനം. വാൽമീകി സമുദായാംഗമായ കൃഷ്‌ണ പലറാമിനെ മരിച്ച നിലയിലാണ്‌ ആശുപത്രിയിലെത്തിച്ചതെന്ന്‌ ദൃക്‌സാക്ഷികൾ പറഞ്ഞു. അതേസമയം, സ്ഥാപന ഉടമയെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും എസ്‌സി –-എസ്‌ടി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ പൊലീസ്‌ തയ്യാറായില്ല.

സിപിഐ എം , സിഐടിയു, ഡിവൈഎഫ്‌ഐ, ശുചീകരണ തൊഴിലാളി യൂണിയൻ, ജാതിവിരുദ്ധ സമരസമിതി സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി നിഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന്‌  നഷ്‌ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉദ്ദവ്‌ താക്കറേയ്‌ക്ക്‌ സിഐടിയു നേതാക്കൾ കത്തുനൽകി.

ഇതുവരെ ഇരയുടെ വീട്ടിലേക്ക്‌ ഒരു സർക്കാർ പ്രതിനിധിപോലും എത്തിയില്ലെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി പ്രീതിശേഖർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top