26 April Friday

സിഎഎയ്‌ക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021


ചെന്നൈ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്‌ സർക്കാർ പ്രമേയം പാസാക്കി. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന മതനിരപേക്ഷതയും രാജ്യത്തിന്റെ മതസൗഹാർദവും സംരക്ഷിക്കുന്നതല്ല കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമമെന്ന്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

ജനാധിപത്യത്തിൽ എല്ലാ വിഭാഗത്തിലുള്ളവരുടെയും ആവശ്യവും ആശങ്കകളും പരിഗണിച്ചാണ്‌ സർക്കാർ പ്രവർത്തിക്കേണ്ടത്‌. എന്നാൽ, അഭയാർഥികളുടെ സ്ഥിതി കണക്കിലെടുത്തുള്ളതല്ല നിലവിലെ നിയമം. മറിച്ച്‌ അവരെ മതത്തിന്റെയും ജന്മനാടിന്റെയും പേരിൽ വേർതിരിക്കുന്നതാണെന്നും സ്റ്റാലിൻ പറഞ്ഞു. പ്രമേയത്തിൽ പ്രതിഷേധിച്ച്‌ എഐഎഡിഎംകെ, ബിജെപി അംഗങ്ങൾ സഭയിൽനിന്ന്‌ ഇറങ്ങിപ്പോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top