19 April Friday
മലയാള മനോരമയും മാതൃഭൂമിയും വ്യാജവാർത്ത പ്രസിദ്ധീകരിച്ചിരുന്നു

പിഎഫ്‌ഐ– കേരള പൊലീസ്‌ ബന്ധം ; വ്യാജവാർത്തകള്‍ തള്ളി എൻഐഎ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022


ന്യൂഡൽഹി
കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക്‌ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയെന്ന വാർത്തകൾ നിഷേധിച്ച്‌ ദേശീയ അന്വേഷണ ഏജൻസിയും. പിഎഫ്‌ഐയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പട്ടിക എൻഐഎ കേരള പൊലീസിന്‌ കൈമാറിയെന്ന വ്യാജവാർത്ത മലയാള മനോരമയും മാതൃഭൂമിയുമാണ്‌ പ്രസിദ്ധീകരിച്ചത്‌. ചില ഹിന്ദി, ഇംഗ്ലീഷ്‌ മാധ്യമങ്ങളും ഇത്‌ അതേപടി ആവർത്തിച്ചു.

എൻഐഎയിൽനിന്ന്‌ ഒരു പട്ടികയും കിട്ടിയിട്ടില്ലെന്ന്‌ പൊലീസ്‌ പിന്നീട്‌ സ്ഥിരീകരിച്ചു. പട്ടിക കൈമാറിയിട്ടില്ലെന്ന്‌ എൻഐഎ വൃത്തങ്ങളും വ്യക്തമാക്കി. വ്യാജവാർത്ത വിശ്വസിച്ച്‌ സമൂഹമാധ്യമങ്ങളിലും മറ്റും പ്രതികരിച്ച പല പ്രമുഖരെയും എൻഐഎ ഉദ്യോഗസ്ഥർ നേരിൽ വിളിച്ച്‌ വാർത്ത അടിസ്ഥാന രഹിതമാണെന്ന്‌ അറിയിക്കുകയും ചെയ്‌തു. ചെന്നൈ കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവർത്തകൻ ആനന്ദ്‌ രംഗനാഥൻ ഇക്കാര്യം ട്വീറ്റ്‌ ചെയ്‌തു.

എൻഐഎ ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ നേരത്തേയുള്ള ട്വീറ്റുകളെല്ലാം പിൻവലിക്കുകയാണെന്നും ആനന്ദ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top