25 April Thursday

വർഗീയത ആളിക്കത്തിക്കുന്ന 
നടപടിയെന്ന് പ്രതിപക്ഷം

ഗുൽസാർ നഖാസിUpdated: Saturday May 7, 2022


ശ്രീനഗർ
ബിജെപിക്കനുകൂലമായി ജമ്മു കശ്‌മീരിൽ മണ്ഡലം പുനർനിർണയിച്ച കമീഷൻ റിപ്പോർട്ട്‌ തള്ളി പ്രതിപക്ഷ പാർടികൾ. ജനങ്ങളെ സാമുദായികാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന റിപ്പോർട്ട്‌ ജമ്മു കശ്‌മീരിൽ വർഗീയത ആളിക്കത്തിക്കും. ജനങ്ങളെ രാഷ്‌ട്രീയമായി അശക്തരാക്കുന്നതും  ജനസംഖ്യാഘടനയെ അട്ടിമറിക്കുന്നതുമാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മറ്റിയംഗവും ഗുപ്‌കാർ സഖ്യത്തിന്റെ കൺവീനറുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു.

ജനസംഖ്യയുടെ അടിസ്ഥാന ഘടകങ്ങളെപ്പോലും തിരസ്‌കരിച്ച റിപ്പോർട്ടാണിതെന്നും സാമുദായികാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചാലും രാഷ്‌ട്രീയ യാഥാർഥ്യങ്ങൾ മാറുന്നില്ലെന്ന്‌ നാഷണൽ കോൺഫറൻസ് വക്താവ് ഇമ്രാൻ നബി ദാർ പറഞ്ഞു. മണ്ഡല പുനർനിർണയ കമീഷൻ ബിജെപിയുടെ ഭാഗമായാണ്‌ പ്രവർത്തിച്ചതെന്ന്‌ പിഡിപി നേതാവ്‌ മെഹബൂബ മുഫ്‌തി പറഞ്ഞു.

ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന സജ്ജദ്‌ ലോണിന്റെ പീപ്പിൾസ്‌ കോൺഫറൻസും റിപ്പോർട്ടിനെ വിമർശിച്ചു.  ഭൂമിശാസ്‌ത്രവും ജനസംഖ്യാപരവും സാമൂഹ്യപരവുമായ എല്ലാ ഘടകങ്ങളും റിപ്പോർട്ടിൽ അട്ടിമറിക്കപ്പെട്ടുവെന്ന് പിസിസി വക്താവ്‌ രവീന്ദർ ശർമ  പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top