20 April Saturday

പെട്രോൾ ഡീസൽ കേന്ദ്രനികുതി വർധന ; സംസ്ഥാനങ്ങളുടെ ഇരട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ നികുതി പിരിവിലെ വർധന സംസ്ഥാനങ്ങളുടേതിനേക്കാൾ ഇരട്ടിയോളം. രാജ്യസഭയിൽ  വി ശിവദാസന്‌ പെട്രോളിയം മന്ത്രി നൽകിയ മറുപടിയിലാണ്‌ കേന്ദ്രസർക്കാരിന്റെ ‘നികുതിക്കൊള്ള’ വെളിപ്പെട്ടത്‌. ഡീസൽ, പെട്രോൾ നികുതി ഇനത്തിൽ 2021–-22ൽ കേന്ദ്രം പിരിച്ചത്‌ 4.92 ലക്ഷം കോടി രൂപ. 2019–-20ൽ 3.34 ലക്ഷം കോടിയായിരുന്നു ഇത്‌. 2021–-22 വർഷം ആയപ്പോൾ 47.25 ശതമാനത്തിന്റെ വർധനയാണുണ്ടായത്‌.

ഇതേകാലയളവിൽ, സംസ്ഥാനങ്ങളുടെ പെട്രോൾ, ഡീസൽ നികുതി ഇനത്തിലുള്ള വരുമാനം വർധിച്ചത്‌ 27 ശതമാനം മാത്രം. 2019–-20ൽ സംസ്ഥാനങ്ങൾ പിരിച്ചത്‌ 2.21 ലക്ഷം കോടിയായിരുന്നെങ്കിൽ, 2021–-22ൽ അത്‌ 2.8 ലക്ഷം കോടിയാണ്‌.

പെട്രോളിനും ഡീസലിനും വൻതോതിൽ നികുതി ഉയർത്തിയ കേന്ദ്രസർക്കാർ 2022 മേയിൽ എക്‌സൈസ്‌ ഡ്യൂട്ടിയിൽ കുറവ്‌ വരുത്തിയിരുന്നു. എന്നാൽ, 2022 നവംബർ ഒന്നിന്‌ ബേസിക്ക്‌ എക്‌സൈസ്‌ ഡ്യൂട്ടി ലിറ്ററിന്‌ രണ്ട്‌ രൂപ നിരക്കിൽ വർധിപ്പിച്ചതായും കേന്ദ്രം വ്യക്തമാക്കി. 2023 ഏപ്രിലോടെ ഡീസലിന്‌ ലിറ്ററിന്‌ രണ്ട്‌ രൂപ കൂടി കേന്ദ്രനികുതി ഇനത്തിൽ വർധിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും മേൽ 2.5 ശതമാനം കസ്‌റ്റംസ്‌ ഡ്യൂട്ടിയും 10 ശതമാനം സാമൂഹ്യസുരക്ഷാ സർചാർജും അധികമായി ചുമത്തുന്നുണ്ടെന്നും മറുപടിയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top