25 April Thursday
ജി20 അധ്യക്ഷപദവി ഏകത്വമെന്ന സാർവദേശീയ ബോധത്തെ 
 പ്രോത്സാഹിപ്പിക്കാൻ വിനിയോഗിക്കുമെന്ന പ്രധാനമന്ത്രിയുടെ
 പ്രഖ്യാപനം യാഥാർഥ്യങ്ങളിൽനിന്ന്‌ അകലെ

രാജ്യത്ത്‌ ഒരുമ തകർക്കുന്ന സാഹചര്യം : യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

ന്യൂഡൽഹി

ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ മുന്നോട്ടുവയ്‌ക്കുന്ന ഒരുമയുടെ സന്ദേശത്തിന്‌ വിരുദ്ധമായ സാഹചര്യമാണ്‌ രാജ്യത്ത്‌ നിലനിൽക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അടുത്ത വർഷത്തെ ജി20 ഉച്ചകോടിക്ക്‌ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌. ‘ഇന്ത്യക്ക്‌ ലഭിച്ച ജി20 അധ്യക്ഷപദവി ഏകത്വമെന്ന സാർവദേശീയ ബോധത്തെ പ്രോത്സാഹിപ്പിക്കാൻ വിനിയോഗിക്കുമെന്നാണ്‌ പ്രധാനമന്ത്രി പറഞ്ഞത്‌.  

വിദ്വേഷപ്രചാരണത്തിന്റെയും ഭീകരതയുടെയും അക്രമങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിലവിലെ വർഗീയ ധ്രുവീകരണ സാഹചര്യം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ അടിത്തറയെ തകർക്കുന്നതാണ്‌. എല്ലാ വിയോജിപ്പുകളെയും രാജ്യദ്രോഹമായി മുദ്രകുത്തി ഭരണഘടനാ അവകാശങ്ങളെ അട്ടിമറിക്കുകയാണ്‌. നിലവിലെ അപകടകരമായ സാമൂഹിക–- രാഷ്ട്രീയ സാഹചര്യങ്ങളിൽ തിരുത്തൽ വരുത്തികൊണ്ട്‌ മാത്രമേ സർക്കാർ മുന്നോട്ടുവച്ച മുദ്രാവാക്യം യാഥാർഥ്യമാക്കാനാകൂ–- യെച്ചൂരി പറഞ്ഞു.

ബിജെപി പ്രസിഡന്റ്‌ ജെ പി നദ്ദ, കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top