25 April Thursday

റിപ്പോ നിരക്ക് 
വര്‍ധിപ്പിച്ചേക്കും ; റിസര്‍വ് ബാങ്ക് യോ​ഗം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022


കൊച്ചി
റിസർവ് ബാങ്കിന്റെ പണനയ അവലോകനസമിതി (എംപിസി)യുടെ ദ്വൈമാസ യോ​ഗം ആരംഭിച്ചു.  പണപ്പെരുപ്പം ഉയർന്നുനിൽക്കുന്നതിനാൽ ഇത്തവണയും പലിശനിരക്ക് വർധിപ്പിച്ചേക്കും. ഏഴിന് പുതിയ പണനയം പ്രഖ്യാപിക്കും. 25 മുതൽ 35 ബേസിസ് പോയിന്റ് (0.25 മുതൽ 0.35 ശതമാനം) വരെയാണ് നിരക്ക്‌ വർധന പ്രതീക്ഷിക്കുന്നത്. 0.35 ശതമാനം വർധിപ്പിച്ചാൽ റിപ്പോ നിരക്ക് 6.25 ശതമാനമാകും. ഭവന, വാഹനവായ്പ ഉൾപ്പെടെയുള്ള എല്ലാ റീട്ടെയ്ൽ വായ്പകളുടെയും പലിശനിരക്ക് വര്‍ധനയ്ക്ക് ഇത് കാരണമാകും.

വിപണിയിലെ പണലഭ്യത കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കാനെന്ന പേരിൽ സെപ്തംബറിൽ 50 ബേസിസ് പോയിന്റാണ് (0.5 ശതമാനം) റിസര്‍വ് ബാങ്ക് നിരക്ക് വർധിപ്പിച്ചത്. അതോടെ റിപ്പോ നിരക്ക് 5.40 ശതമാനത്തിൽനിന്ന്‌ 5.90 ശതമാനത്തിലേക്ക് ഉയർന്നു. പണപ്പെരുപ്പം സെപ്തംബറിലെ 7.41 ശതമാനത്തിൽനിന്ന്‌ ഒക്ടോബറിൽ 6.77 ശതമാനമായി കുറഞ്ഞെങ്കിലും 10 മാസമായി റിസർവ് ബാങ്കിന്റെ സഹന പരിധിക്കുമുകളിലാണ്. രണ്ടുമുതൽ ആറ് ശതമാനംവരെയാണ് റിസർവ് ബാങ്ക് പറയുന്ന പരമാവധി സഹന പരിധി. ഭക്ഷ്യോൽപ്പന്ന വില കുതിച്ചുയർന്നതും ഉയർന്ന ഇന്ധനവിലയുമാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണമാകുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top