29 March Friday

പാലുൽപ്പന്നങ്ങൾക്കും ജിഎസ്‌ടി ; 27ന്‌ ക്ഷീരകർഷകരുടെ 
രാജ്യവ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


ന്യൂഡൽഹി
പാലുൽപ്പന്നങ്ങൾക്കും കറവയന്ത്രങ്ങളടക്കം ക്ഷീരമേഖലയിൽ ഉപയോഗിക്കുന്ന യന്ത്രങ്ങൾക്കും ജിഎസ്‌ടി ചുമത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ക്ഷീരകർഷകർ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്‌. പഞ്ചായത്ത്‌–- താലൂക്ക്‌ തലങ്ങളിൽ 27ന്‌ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന്‌ ഇന്ത്യൻ ക്ഷീരകർഷക ഫെഡറേഷൻ അറിയിച്ചു.  പ്രതിഷേധത്തിൽ പങ്കാളികളാകാൻ സംയുക്ത കിസാൻമോർച്ചയടക്കം എല്ലാ കർഷക സംഘടനകളോടും ഫെഡറേഷൻ അഭ്യർഥിച്ചു.    ജിഎസ്‌ടി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര ധനമന്ത്രിയെയും കൃഷിമന്ത്രിയെയും കാണുമെന്ന്‌ ക്ഷീരകർഷക ഫെഡറേഷൻ ഏകോപനസമിതി അംഗങ്ങളായ പി കൃഷ്‌ണപ്രസാദ്‌, ഡോ. അജിത് നവാലെ, വി എസ്‌ പത്മകുമാർ, മുഹമ്മദ്‌ അലി എന്നിവർ അറിയിച്ചു. ചെലവുവർധന  കാരണം 2014നു ശേഷം 55 ലക്ഷം ചെറുകിട–- ഇടത്തരം കർഷകരാണ് ക്ഷീരമേഖല ഉപേക്ഷിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top