17 December Wednesday

ബിഹാർ തൊഴിലാളികളെ ആക്രമിച്ചെന്ന് വ്യാജപ്രചാരണം ; തമിഴ്‌നാട്‌ ബിജെപി പ്രസിഡന്റിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2023


ചെന്നൈ
ബിഹാറിൽനിന്നുള്ള തൊഴിലാളികളെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ ബിജെപി തമിഴ്‌നാട്‌ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തു. രണ്ടു വിഭാഗങ്ങൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തിയതിന്‌ സൈബർ ക്രൈം ഡിവിഷനാണ്‌ കേസെടുത്തത്‌.

നേരത്തേ യുപി ബിജെപി വക്താവ്‌ പ്രശാന്ത് ഉംറാവു, മാധ്യമപ്രവർത്തകരായ മുഹമ്മദ്‌ തൻവീർ, ശുഭം ശുക്ല എന്നിവർക്കെതിരെയും പൊലീസ്‌ കേസെടുത്തിരുന്നു. ഡിഎംകെയുടെ ഹിന്ദിവിരുദ്ധ പ്രചാരണത്താൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുകയാണെന്ന്‌ അണ്ണാമല കഴിഞ്ഞദിവസം ബിജെപിയുടെ ട്വിറ്റർ പേജിലൂടെ ആരോപിച്ചു. തുടർന്ന്‌ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെക്കുമെന്ന് തമിഴ്നാട്, ബിഹാർ സർക്കാരുകൾ മുന്നറിയിപ്പും നൽകി.

അതിനിടെ, അണ്ണാമല സ്വന്തം പാർടി നേതാക്കളെ വരെ രഹസ്യമായി നിരീക്ഷിക്കുകയാണെന്ന്‌ ആരോപിച്ച്‌ ബിജെപി സംസ്ഥാന ഐടി സെൽ തലവൻ സി ടി ആർ നിർമൽ കുമാ പാർടി വിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top