18 April Thursday

ജമ്മു കശ്‌മീര്‍ മണ്ഡല പുനർനിർണയം : ബിജെപിക്കുവേണ്ടി വെട്ടിമുറിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2022


ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ നിയമസഭ, ലോക്‌സഭ മണ്ഡലങ്ങളുടെ പുനർനിർണയം പൂർത്തിയാക്കി കമീഷൻ അന്തിമ റിപ്പോർട്ട്‌ സമർപ്പിച്ചു. വ്യാഴാഴ്‌ച തന്നെ ഗസറ്റ്‌ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. നിയമസഭാ മണ്ഡലം 87ൽനിന്ന്‌ തൊണ്ണൂറാക്കി. നിലവില്‍ 37 മണ്ഡലമുള്ള ജമ്മുവില്‍ 43 ആയും കശ്മീരില്‍ 46ല്‍നിന്ന് 47 ആയും വർധിപ്പിച്ചു. കശ്‌മീരികളല്ലാത്തവർക്കും ആദ്യമായി വോട്ടവകാശവും നൽകി. സുപ്രീംകോടതി മുൻ ജഡ്‌ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മിറ്റിയാണ്‌ പുനർനിർണയം നടത്തിയത്‌. അഞ്ച്‌ പാർലമെന്റ്‌ മണ്ഡലമാണുള്ളത്‌. കശ്‌മീരി അഭയാർഥികളായ രണ്ടുപേരെ വോട്ടവകാശമുള്ള അംഗങ്ങളായി നിയമസഭയിലേക്ക്‌ നാമനിർദേശം ചെയ്യണമെന്നും ശുപർശ ചെയ്‌തു.

ബിജെപിക്ക്‌ അനുകൂലമായുള്ള റിപ്പോർട്ടാണെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർടികൾ രംഗത്തെത്തി. ബിജെപിക്ക്‌ സ്വാധീനമുള്ള ജമ്മു മേഖലയിൽ പുതിയ ആറു മണ്ഡലം ഉൾപ്പെടുത്തി എണ്ണം വർധിപ്പിച്ചു. രജൗരി, ദോഡ, ഉധംപുർ, കിഷ്ത്വാർ, കത്വ, സാംബ ജില്ലകളിലാണ്‌ ഇവ. കശ്‌മീരിലെ ഏക പുതിയ സീറ്റ് കുപ്‌വാര ജില്ലയിൽനിന്നാണ്. ഒമ്പത്‌ സംവരണ മണ്ഡലമുള്ളതിൽ ആറും ജമ്മുവിലാണ്‌.

നിയമസഭാ മണ്ഡലങ്ങളിൽ ന്യൂനപക്ഷ മേഖല ഭിന്നിപ്പിച്ചപ്പോൾ ഭൂരിപക്ഷ മേഖല ഏകീകരിച്ചു. 2.3 ലക്ഷം ജനസംഖ്യയുള്ള കിഷ്ത്വാർ ജില്ലയിൽ 57 ശതമാനവും ന്യൂനപക്ഷങ്ങളാണ്‌. ഇവിടെ രണ്ട്‌ നിയമസഭ സീറ്റുണ്ടായിരുന്നത്‌ മൂന്നാക്കി. എന്നാൽ, രണ്ട്‌ സീറ്റും രൂപീകരിച്ചത്‌ ഭൂരിപക്ഷ മേഖലകളെ കൂട്ടിച്ചേർത്താണ്‌. പാക്‌ ആക്രമണം തുടരെ നടക്കുന്ന പൂഞ്ചിൽ  കിഷ്ത്വാർ ജില്ലയേക്കാൾ രണ്ടിരട്ടി ജനസംഖ്യയുണ്ടായിട്ടും നൽകിയ സീറ്റ്‌ മൂന്നു മാത്രം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top