25 April Thursday

ജാമിയമിലിയയെ അവഹേളിച്ച് സുദർശൻ ന്യൂസ്; സിപിഐ എം ചാൻസിലർക്ക്‌ കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 4, 2020


ന്യൂഡൽഹി
രാജ്യത്തെ മികച്ച സർവകലാശാലകളിൽ ഒന്നായ ജാമിയ മിലിയയെ വർഗീയമായി കടന്നാക്രമിച്ച സുദർശൻ ന്യൂസിന്റെ പരിപാടിക്കെതിരെ  സിപിഐ എം ഡൽഹി സെക്രട്ടറിയറ്റ്‌ അംഗം സേബാ ഫറൂഖി ചാൻസിലർ നജ്‌മാഹെപ്‌ത്തുള്ളയ്‌ക്ക്‌ കത്തയച്ചു.

കൂടുതൽ മുസ്ലിംവിദ്യാർഥികൾ യുപിഎസ്‌സി പരീക്ഷകൾ പാസാകുന്നത്‌ ഒരുതരത്തിലുള്ള ഭീകരവാദമാണെന്ന്‌ ആരോപിച്ച്‌ ആഗസ്‌ത്‌ 25നാണ് സുദർശൻ ന്യൂസ്‌ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്‌തത്. ജാമിയമിലിയ ഐഎഎസ്‌ പരിശീലനകേന്ദ്രത്തിൽനിന്ന്‌ പരിശീലനം നേടിയ 30 വിദ്യാർഥികൾ യുപിഎസ്‌സി പരീക്ഷ പാസായി സർക്കാരിനെ സേവിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ്‌ സുദർശൻ ന്യൂസിന്റെ  നിരുത്തരവാദപരമായ ആരോപണം. നിയമനടപടി സ്വീകരിക്കാന്‍ ചാൻസിലർ തയ്യാറാകണമെന്നും സേബാ ഫറൂഖി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top