29 March Friday

രക്ഷയില്ലെങ്കിലും രക്ഷാബന്ധൻ ആഘോഷിച്ച്‌ ഗെലോട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


ന്യൂഡൽഹി
രാഷ്ട്രീയപ്രതിസന്ധിക്കിടയിലും രക്ഷാബന്ധൻ ആഘോഷിച്ച്‌ രാജസ്ഥാനിലെ കോൺഗ്രസ്‌ നേതാക്കൾ. തിങ്കളാഴ്‌ച മുഖ്യമന്ത്രിയുടെ വസതിയിൽ  നിരവധി വനിതാ എംഎൽഎമാർ ഗെലോട്ടിന്‌ രാഖി കെട്ടിയശേഷം സമ്മാനം കൈമാറി. സാമൂഹ്യഅകലം പാലിക്കാതെയും മുഖാവരണമില്ലാതെയുമാണ് ആഘോഷം. ഭരണം നഷ്ടപ്പെടുമെന്ന സ്ഥിതിയിലും രക്ഷാബന്ധന്‍ കൊണ്ടാടിയ മുഖ്യമന്ത്രിയുടെ നടപടി കോണ്‍​ഗ്രസിലെ ഒരുവിഭാഗം നേതാക്കൾക്ക്‌ രസിച്ചിട്ടില്ല.

ചാക്കിട്ടുപിടിത്തം ഭയന്ന്‌ കോൺഗ്രസ്‌ എംഎൽഎമാരെ കൂട്ടത്തോടെ ജയ്‌സാൽമീറിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ്‌.  വിമത എംഎൽഎമാർ ഈ മാസം 14 മുതൽ തുടങ്ങുന്ന നിയമസഭാസമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

സർക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി കുതിരക്കച്ചവടത്തിന് കോപ്പ് കൂട്ടുന്നു. ഈ സാഹചര്യത്തിൽ ഗെലോട്ടിനെപ്പോലുള്ള നേതാക്കൾ കൂടുതൽ ക്രിയാത്മകമായ രീതിയിൽ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാനത്തെ ചില കോൺഗ്രസ്‌ നേതാക്കൾ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top