17 April Wednesday
പൗരത്വഭേദഗതി നിയമം

ജാമിയ മിലിയ സംഘർഷം: ജെഎൻയു വിദ്യാർഥി ഷർജിൽ ഇമാമിനെ വെറുതെ വിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

ന്യൂഡൽഹി> പൗരത്വ നിയമഭേദഗതിക്കെതിരായ   ജാമിയ മിലിയ പ്രതിഷേധ കേസിൽ ജെഎൻയു വിദ്യാർഥി ഷർജിൽ ഇമാമിനെ കോടതി വെറുതെവിട്ടു. ഡൽഹി സാകേത് കോടതിയാണ് വെറുതെ വിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ആളുകളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. കേസിൽ 2021ൽ ഷർജീലിന് ജാമ്യം ലഭിച്ചിരുന്നു. കേസിൽ അറസ്റ്റിലായിരുന്ന അസിഫ് തൻഹയേയും വെറുതെ വിട്ടു.

രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ഷര്‍ജീല്‍ ഇമാമിനെ ഡൽഹി പൊലീസ് ബീഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നത്.  അസമിലും യുപിയിലും മണിപ്പൂരിലും ഡൽഹിയിലും അരുണാചൽ പ്രദേശിലും ഷർജിലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

പൗരത്വഭേദഗതിക്കെതിരെ ജാമിയ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. 2019 ഡിസംബർ 13ന് ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങൾക്ക് കാരണമായതെന്നാണ്  പൊലീസ് ആരോപിച്ചിരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top