12 July Saturday

ഡൗജോൺസ്‌ 
സൂചികകളിൽനിന്ന്‌ 
അദാനി പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023


ന്യൂഡൽഹി
ഹിൻഡൻബർഗ്‌ റിപ്പോർട്ടിനെ തുടർന്ന്‌ വിദേശ വിപണികളിലും അദാനി ഗ്രൂപ്പിന്‌ കാലിടറി.  സുസ്ഥിരതാ സൂചികകളിൽനിന്ന്‌ അദാനി എന്റർപ്രൈസസിനെ ഒഴിവാക്കിയതായി യുഎസ്‌ വിപണിയായ എസ്‌ആൻഡ്‌പി ഡൗജോൺസ്‌ അറിയിച്ചു.  ഇന്ത്യ വിപണിയിൽ അദാനി ഗ്രൂപ്പ്‌ കമ്പനികളുടെ ഓഹരി വെള്ളിയാഴ്‌ചയും കുത്തനെ ഇടിഞ്ഞു. ഏഴ്‌ വ്യാപാരദിനങ്ങളിലായി അദാനി ഗ്രൂപ്പ്‌ ഓഹരി 50 ശതമാനത്തോളം ഇടിഞ്ഞു.

നിക്ഷേപത്തിനായി എടുക്കുന്ന വായ്‌പകൾക്ക്‌ (മാർജിൻ ലോൺസ്‌) ഈടായി അദാനി ഗ്രൂപ്പ്‌ ബോണ്ടുകൾ സ്വീകരിക്കുന്നത്‌ ക്രെഡിറ്റ്‌ സുയിസും സിറ്റി ഗ്രൂപ്പും കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പിനെ മോദി സർക്കാർ സംരക്ഷിക്കുമ്പോഴാണ് വിദേശ രാജ്യങ്ങളിൽ ഗ്രൂപ്പ് നടപടി നേരിടുന്നത്.അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വിപണിമൂല്യം 19.2 ലക്ഷം കോടിയില്‍നിന്ന് 10 ലക്ഷം കോടിയായി താണു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top