24 April Wednesday

പെഗാസസ്‌ ചോർത്തൽ : വിദഗ്‌ധസമിതി റിപ്പോർട്ട്‌ സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


ന്യൂഡൽഹി
പെഗാസസ്‌ ചാരസോഫ്‌റ്റ്‌വെയർ ഉപയോഗിച്ച്‌ പൗരന്മാരുടെ വിവരങ്ങൾ ചോർത്തിയോയെന്ന്‌ അന്വേഷിച്ച വിദഗ്‌ധസമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. അതീവ രഹസ്യസ്വഭാവമുള്ള റിപ്പോർട്ടിന്റെ ഉള്ളടക്കം പരിശോധിച്ചശേഷം സുപ്രീംകോടതി കേസിൽ തുടർവാദം കേൾക്കും. ഈ മാസം 12ന്‌ കേസ്‌ ലിസ്റ്റ്‌ ചെയ്‌തേക്കുമെന്നാണ്‌ കോടതിവൃത്തങ്ങൾ നൽകുന്ന സൂചന. സുപ്രീംകോടതി മുൻ ജഡ്‌ജി ആർ വി രവീന്ദ്രനാണ്‌ വിദഗ്‌ധസമിതിക്ക്‌ നേതൃത്വം നൽകിയത്‌. നിരീക്ഷിക്കപ്പെട്ടതായി സംശയിക്കുന്നവരുടെ ഫോണുകൾ സമിതി ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു. ഇതിന്റെ പരിശോധനാഫലങ്ങൾ ഉൾപ്പെടെ കോടതിക്ക്‌ നൽകിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ സൂചന. വിദഗ്‌ധസമിതി റിപ്പോർട്ടിലെ ഉള്ളടക്കം മാധ്യമങ്ങൾ പുറത്തുവിടാൻ പാടില്ലെന്ന്‌ സുപ്രീംകോടതി ഉത്തരവിൽ പരാമർശമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top