19 April Friday

സുപ്രീംകോടതിയില്‍ വീണ്ടും 
വനിതാ ജഡ്‌ജിമാരുടെ ബെഞ്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022



ന്യൂഡൽഹി
ഒരിടവേളയ്‌ക്കുശേഷം സുപ്രീംകോടതിയിൽ വനിതാ ജഡ്‌ജിമാർമാത്രം അംഗങ്ങളായ ബെഞ്ച്‌ കേസുകൾ പരിഗണിച്ചു. വ്യാഴാഴ്‌ച സുപ്രീംകോടതി 11–-ാം നമ്പർ കോടതിയിൽ  ജസ്‌റ്റിസുമാരായ ഹിമാകോഹ്‌ലി, ബേലാ എം ത്രിവേദി എന്നിവർ അംഗങ്ങളായ ബെഞ്ചാണ്‌ കേസുകൾ പരിഗണിച്ചത്‌. 10 ട്രാൻസ്‌ഫർ പെറ്റീഷനും 10 ജാമ്യഹർജിയും ഉൾപ്പെടെ 32 ഹർജി പരിഗണിച്ചു. ഇത്‌ മൂന്നാംതവണയാണ്‌ വനിതാ ജഡ്‌ജിമാർമാത്രം അംഗങ്ങളായ ബെഞ്ച്‌ കേസുകൾ പരിഗണിച്ചത്‌.

2013ൽ ജസ്‌റ്റിസുമാരായ ഗ്യാൻ സുധാ മിശ്ര, രഞ്‌ജനാപ്രകാശ്‌ ദേശായ്‌ എന്നിവർ അംഗങ്ങളായ ആദ്യ വനിതാ ബെഞ്ച്‌ കേസുകൾ പരിഗണിച്ചു. 2018ൽ ജസ്‌റ്റിസുമാരായ ആർ ഭാനുമതി, ഇന്ദിരാബാനർജി എന്നിവരുടെ ബെഞ്ചും കേസുകൾ പരിഗണിച്ചു. സുപ്രീംകോടതിയിൽ ഇതുവരെ 11 വനിതാ ജഡ്‌ജിമാർ മാത്രമാണ്‌ നിയമിക്കപ്പെട്ടത്‌. 1989ൽ ജസ്‌റ്റിസ്‌ (റിട്ട.) ഫാത്തിമാബീവിയാണ്‌ ആദ്യമായി സുപ്രീംകോടതി ജഡ്‌ജിയായി ഉയർത്തപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top