27 April Saturday
എംപിമാരുടെ 
സസ്‌പെൻഷൻ 
റദ്ദാക്കി

കടന്നാക്രമിച്ച്‌ പ്രതിപക്ഷം ; സർക്കാരിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ പാർടികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022


ന്യൂഡൽഹി
വിലക്കയറ്റ വിഷയത്തിൽ പാർലമെന്റിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ പാർടികൾ. ഇന്ധനവിലയും ഭക്ഷ്യവസ്‌തുക്കൾ അടക്കമുള്ള അവശ്യവസ്‌തുക്കളുടെയും വിലകൾ മോദി ഭരണത്തിൽ കുതിച്ചുകയറുകയാണെന്ന്‌ ലോക്‌സഭയിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

വിലകൾ പിടിച്ചുനിർത്തുന്നതിൽ കേന്ദ്രം പൂർണമായും പരാജയപ്പെട്ടെന്നും ജനങ്ങൾ ദുരിതത്തിലാണെന്നും പ്രതിപക്ഷ എംപിമാർ ചർച്ചയിൽ ചൂണ്ടിക്കാട്ടി. വിലക്കയറ്റം ഇന്ത്യയിൽ മാത്രമല്ലെന്നും ലോകവ്യാപകമായ പ്രതിഭാസമാണെന്നും മറുപടിയിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വിലക്കയറ്റത്തെ നിസ്സാരവൽക്കരിച്ചുള്ള മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷ എംപിമാർ സഭയിൽനിന്ന്‌ ഇറങ്ങിപ്പോയി.

നാല്‌ കോൺഗ്രസ്‌ അംഗങ്ങളുടെ സസ്‌പെൻഷൻ വിഷയത്തിൽ പ്രതിഷേധം തിങ്കളാഴ്‌ചയും തുടർന്നു. ഉച്ചവരെ നടപടികൾ സ്‌തംഭിച്ചു. പ്രശ്‌നപരിഹാരം ലക്ഷ്യമിട്ട്‌ സ്‌പീക്കർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. തുടർന്ന് എംപിമാരുടെ സസ്‌പെൻഷൻ റദ്ദാക്കി . മോദി ഭരണത്തിൽ സമ്പന്നനും ദരിദ്രനുമായുള്ള വേർതിരിവ്‌ പതിന്മടങ്ങ്‌ വർധിച്ചതായി ചർച്ചയ്‌ക്ക്‌ തുടക്കമിട്ട്‌ കോൺഗ്രസ്‌ അംഗം മനീഷ്‌ തിവാരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top