25 April Thursday

കോവിഡ് ചികിത്സയ്‌ക്ക് അമുക്കുരം ; സംയുക്ത പഠനത്തിന്
 ഇന്ത്യയും ബ്രിട്ടനും

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021



ന്യൂഡല്‍ഹി
ഔഷധസസ്യമായ   അശ്വ​ഗന്ധ (അമുക്കുരം) കോവിഡ് ചികിത്സയ്ക്ക്  ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താനൊരുങ്ങി ഇന്ത്യയും ബ്രിട്ടനും. ബ്രിട്ടനിലെ ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കന്‍ മെഡിസിനു(എല്‍എസ്എച്ച്ടിഎം)മായി സഹകരിച്ച് ആയുഷ് മന്ത്രാലയം പഠനം നടത്തും. ലെയ്സെസ്റ്റർ, ബിർമിങ്ഹാം, ലണ്ടൻ എന്നീ ന​ഗരങ്ങളില്‍ രണ്ടായിരത്തോളം പേര്‍ക്ക് അശ്വ​ഗന്ധ മരുന്ന് നല്‍കി പരീക്ഷണം നടത്തുന്നതിനായി ധാരണപത്രത്തിൽ ഒപ്പുവച്ചു.  
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമാണ് ഇന്ത്യന്‍ വിന്റര്‍ ചെറി എന്നറിയപ്പെടുന്ന അശ്വ​ഗന്ധ. അശ്വ​ഗന്ധയുടെ പ്രയോജനങ്ങള്‍ സംബന്ധിച്ച് മുമ്പും പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വിദേശ സഹകരണത്തോടെ ഇതാദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top