26 April Friday
സാമ്പത്തിക അസമത്വം രൂക്ഷം

‘ഗുജറാത്ത്‌ മോഡൽ’ ചർച്ചയാകുന്നു ; പൊള്ളത്തരം തുറന്നുകാട്ടി റിസർവ്‌ ബാങ്ക്‌ 
റിപ്പോർട്ട്‌

പ്രത്യേക ലേഖകൻUpdated: Thursday Dec 1, 2022


ന്യൂഡൽഹി
ആറ്‌ കോടിയിൽപ്പരം ജനസംഖ്യയുള്ള ഗുജറാത്തിൽ സർക്കാർ ആശുപത്രി കിടക്ക 29,408. മൂന്നരക്കോടിയോളം ജനസംഖ്യയുള്ള കേരളത്തിലാകട്ടെ 38,097. ശിശുമരണ നിരക്ക്‌  (ആയിരത്തിൽ) ഗുജറാത്ത്‌–- 23; കേരളം ആറ്‌. പണപ്പെരുപ്പനിരക്ക്‌ ഗുജറാത്തിൽ 4.9; കേരളത്തിൽ നാല്‌ ശതമാനം. റിസർവ്‌ ബാങ്ക്‌ റിപ്പോർട്ടിലാണ്‌ ഈ വിവരങ്ങൾ.

27 വർഷത്തെ ബിജെപി ഭരണത്തിനുശേഷം ഗുജറാത്ത്‌ വീണ്ടും പോളിങ്‌ ബൂത്തിലേക്ക്‌ നീങ്ങുമ്പോൾ ദേശീയ മാധ്യമങ്ങളിലും ഈ താരതമ്യം ചർച്ചയാകുന്നു. ശിശുമരണ നിരക്ക്‌, മാതൃമരണനിരക്ക്‌, കുട്ടികളിലെയും ഗർഭിണികളിലെയും വിളർച്ച, സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ എന്നീ മേഖലകളിൽ ഗുജറാത്തിന്റെ സ്ഥിതി വളരെ  മോശമാണെന്ന്‌  ‘ദി ഇന്ത്യൻ എക്‌സ്‌പ്രസ്‌’ ചൂണ്ടിക്കാട്ടി.

ഗ്രാമീണ കാർഷികേതര മേഖലയിൽ ഗുജറാത്തിൽ പ്രതിദിന വരുമാനം 253 രൂപ മാത്രമാണ്‌. സാമ്പത്തിക അസമത്വം ഗുജറാത്തിൽ രൂക്ഷമാണെന്നും റിസർവ്‌ ബാങ്ക്‌ പറയുന്നു.  തൊഴിലില്ലായ്‌മ 1990കൾക്കുശേഷം ഇരട്ടിയായി. നഗരങ്ങളിൽ ആയിരത്തിന്‌ 46 എന്നതാണ്‌ തൊഴിലില്ലായ്‌മ നിരക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top