20 April Saturday

‘തമിഴ്‌ അഭയാർഥികളെയും 
മുസ്ലിങ്ങളെയും ഒഴിവാക്കിയത്‌ വിവേചനം’ ; ഡിഎംകെ സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022


ന്യൂഡൽഹി
പൗരത്വ ഭേദഗതി നിയമത്തിൽ നിന്നും തമിഴ്‌ അഭയാർഥികളെ ഒഴിവാക്കിയത്‌ വിവേചനപരമാണെന്ന്‌ ഡിഎംകെ സുപ്രീംകോടതിയിൽ. മുസ്ലിം മതത്തെ നിയമത്തിൽനിന്ന്‌ ഒഴിവാക്കിയത്‌ പ്രകടമായ അനീതിയും വിവേചനവുമാണെന്ന്‌ ഡിഎംകെ സുപ്രീംകോടതിയിൽ സമർപ്പിച്ച അധിക സത്യവാങ്ങ്‌മൂലത്തിൽ പറഞ്ഞു. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നീ മൂന്നുരാജ്യങ്ങളുമായി മാത്രം ബന്ധപ്പെട്ട നിയമത്തിൽ ഹിന്ദു, സിഖ്‌, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്‌ത്യൻ മതങ്ങളെ മാത്രമാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌.

മതന്യൂനപക്ഷങ്ങളെ സഹായിക്കാനാണ്‌ നിയമമെന്ന കേന്ദ്രസർക്കാർ അവകാശവാദത്തിന്‌ അടിസ്ഥാനമില്ല. ശ്രീലങ്കയിൽനിന്ന്‌ പലായനം ചെയ്‌ത്‌ രാജ്യത്തെത്തിയ ഇന്ത്യൻ വംശജരായ തമിഴ്‌ അഭയാർഥികളെ നിയമപരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. 1964 ലങ്കയിൽ കഴിഞ്ഞിരുന്ന 9,75,000 ഇന്ത്യൻ വംശജർ നേരിടുന്ന പൗരത്വപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ സർക്കാരും ലങ്കൻ സർക്കാരും തമ്മിൽ കരാറുണ്ടാക്കിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച തുടർനടപടികളൊന്നും ഉണ്ടായില്ല. വർഷങ്ങളായി അഭയാർഥിക്യാമ്പുകളിൽ കഴിയുന്നവരുടെ ദൈന്യതയ്‌ക്കുനേരെ സർക്കാർ കണ്ണടയ്‌ക്കുകയാണെന്നും ഡിഎംകെ പരാതിപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top