26 April Friday

സസ്‌പെൻഷൻ ആശങ്കാജനകം : കിസാൻ മോർച്ച

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021


ന്യൂഡൽഹി
കർഷകരുടെ ആവശ്യങ്ങൾ രാജ്യസഭയിൽ ഉന്നയിക്കാൻ ശ്രമിച്ച 12 എംപിമാരെ സസ്‌പെൻഡ്‌ ചെയ്‌തത്‌ അങ്ങേയറ്റം ആശങ്കാജനകമാണെന്ന്‌ സംയുക്ത കിസാൻ മോർച്ച. കാർഷികനിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുംവിധമാണ്‌. ചർച്ച അനുവദിക്കാത്തത്‌ ജനാധിപത്യവിരുദ്ധമാണ്‌.

കർഷകപ്രക്ഷോഭത്തിന്റെ അടുത്ത രൂപം ഡിസംബർ നാലിനു സിൻഘുവിൽ ചേരുന്ന യോഗത്തിൽ തീരുമാനിക്കും. കർഷകരുടെ ശേഷിക്കുന്ന ആവശ്യങ്ങൾ സംബന്ധിച്ച്‌ ബിജെപി സർക്കാരുകളുടെ അവ്യക്ത പ്രതികരണം സ്വീകാര്യമല്ല. ഹരിയാനയിൽ 48,000 കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ കേന്ദ്രനിർദേശപ്രകാരമാണ്‌ പ്രവർത്തിക്കുകയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്‌. വൈദ്യുതി ബിൽ പിൻവലിക്കാമെന്ന്‌  ചർച്ചയിൽ കേന്ദ്രം ഉറപ്പുനൽകി. എന്നാൽ, നടപ്പ്‌ സമ്മേളനത്തിന്റെ കാര്യപരിപാടിയിൽ ബിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ലഖിംപുർ ഖേരി കൂട്ടക്കൊലയ്‌ക്ക്‌ ഉത്തരവാദിയായ അജയ്‌ മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന്‌ പുറത്താക്കണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top