18 December Thursday

എസ്‌എഫ്ഐ അഖിലേന്ത്യ ജാഥകള്‍ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022


ന്യൂഡൽഹി
രാജ്യത്തെയും ഭരണഘടനയെയും വിദ്യാഭ്യാസത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്‌എഫ്‌ഐയുടെ അഖിലേന്ത്യ ജാഥകൾക്ക് തിങ്കളാഴ്ച തുടക്കമാകും.  വടക്കൻ മേഖലാജാഥ ശ്രീനഗറിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അം​ഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി ഉദ്‌ഘാടനം ചെയ്യും. ജോയിന്റ്‌ സെക്രട്ടറി ദിനിത്‌ ദെൻത ജാഥ നയിക്കും.

തെക്കൻ മേഖലാജാഥ എം ചിന്നദുരൈ എംഎൽഎ കന്യാകുമാരിയിൽ ഫ്ലാഗ്‌ഓഫ്‌ ചെയ്യും. അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു നയിക്കും. വടക്കു കിഴക്കൻ മേഖലാ ജാഥ 12നും കിഴക്കൻ മേഖലാ ജാഥ 13നും തുടങ്ങും. പടിഞ്ഞാറൻ മേഖലാ ജാഥ സെപ്‌തംബർ ഒന്നിന്‌ മുംബൈയിൽ തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top