25 April Thursday

മോദിക്ക്‌ ദൈവത്തേക്കാൾ 
ജ്ഞാനിയെന്ന ഭാവം , നിലവാരമില്ലായ്‌മയാണ്‌ പ്രധാന കാരണം : രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

image credit congress twitter


ന്യൂഡൽഹി
ദൈവത്തേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയുന്നവനെന്ന ഭാവം ഇന്ത്യയിൽ ചിലർക്കുണ്ടെന്നും അത്തരമൊരു ഇനമാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി. നിങ്ങൾ മോദിജിയെ ദൈവത്തോടൊപ്പം ഇരുത്തിയാൽ എങ്ങനെയാണ്‌ പ്രപഞ്ചം പ്രവർത്തിക്കുന്നതെന്നും മറ്റും അദ്ദേഹം ദൈവത്തോട്‌ വിശദീകരിക്കും. താൻ എന്താണ്‌ സൃഷ്ടിച്ചതെന്ന്‌ ചിന്തിച്ച്‌ ഒടുവിൽ ദൈവത്തിന്‌ ആശയക്കുഴപ്പമാകും. ശാസ്‌ത്രജ്‌ഞർക്ക്‌ ശാസ്‌ത്രവും ചരിത്രകാരൻമാർക്ക്‌ ചരിത്രവും സൈനികർക്ക്‌ യുദ്ധതന്ത്രവും ഓതിക്കൊടുക്കാൻ കഴിയുമെന്ന വിചാരമാണ്‌ ഇവർക്കുള്ളത്‌. നിലവാരമില്ലായ്‌മയാണ്‌  പ്രധാന കാരണം–- രാഹുൽ പറഞ്ഞു.

ആറുദിവസത്തെ സന്ദർശനത്തിനായി യുഎസിലെത്തിയ രാഹുൽ സാൻഫ്രാൻസിസ്‌കോയിൽ പ്രവാസി കോൺഗ്രസ്‌ സംഘടിപ്പിച്ച ‘സ്‌നേഹത്തിന്റെ ചായക്കട’ പരിപാടിയിലാണ്‌ പരിഹാസ പരാമർശം നടത്തിയത്‌. പ്രധാനമന്ത്രിയെ അപമാനിക്കുക വഴി ഇന്ത്യയെയാണ്‌ അപമാനിച്ചതെന്നും ഇത്‌ അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂർ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top