19 April Friday

വീണ്ടും മൂവായിരം കടന്ന് രോഗികൾ

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023


ന്യൂഡൽഹി
തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ്‌ രോഗികളുടെ എണ്ണം മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3095 പേര്‍ രോ​ഗബാധിതരായി, അഞ്ചു പേർ മരിച്ചു. തൊട്ടുതലേന്ന്‌ 3016  പേർക്കായിരുന്നു രോഗം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ നിലവിൽ 2.61 ശതമാനവും പ്രതിവാര നിരക്ക്‌ 1.91 ശതമാനവുമാണ്.  മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം  ഉയരുന്നു. പുതുതായി  700 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതുദിവസത്തിൽ രോഗികളുടെ വർധനയിൽ വൻ കുതിപ്പാണ്‌. മുംബൈയിൽ രോഗസ്ഥിരീകരണ നിരക്ക്‌ 12 ശതമാനത്തിലെത്തി.

  ജനുവരി 16ന്‌ പൂജ്യം രോഗികൾ റിപ്പോർട്ട്‌ ചെയ്‌ത ഡൽഹിയിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ്‌. 932 പേർക്കാണ്‌ ഇവിടെ നിലവിൽ രോഗമുള്ളത്‌.  ആശുപത്രിയിലെത്തുന്ന എല്ലാവരും മാസ്‌ക്‌ വയ്‌ക്കണമെന്ന്‌ മുഖ്യമന്ത്രി അരിവിന്ദ്‌ കെജ്‌രിവാൾ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top