25 April Thursday

മന്ത്രി എത്തിയില്ല; കർഷകനേതാക്കൾ യോഗം ബഹിഷ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020


ന്യൂഡൽഹി
പഞ്ചാബിലെ കർഷകസംഘടനകളുമായി ചർച്ച നടത്താൻ സർക്കാർ വിളിച്ച യോഗത്തിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്‌ തോമർ എത്താതിരുന്നത്‌ വൻപ്രതിഷേധത്തിന്‌ ഇടയാക്കി. കർഷകർ കൃഷി മന്ത്രാലയത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച്‌ യോഗം ബഹിഷ്‌കരിച്ചു. കര്‍ഷകവിരുദ്ധനിയമങ്ങളുടെ പകര്‍പ്പുകൾ കീറി എറിഞ്ഞു.

29 കർഷകസംഘടനകളുടെ 35 പ്രതിനിധികളാണ് യോഗത്തിന്‌ എത്തിയത്‌. സർക്കാർഭാഗത്തുനിന്ന്‌ കൃഷി സെക്രട്ടറിയടക്കം അഞ്ച്‌ ഉദ്യോഗസ്ഥരും. പുതിയ നിയമം എങ്ങനെ നടപ്പാക്കണമെന്ന്‌ ചർച്ച ചെയ്യാനല്ല, നടപ്പാക്കരുതെന്ന്‌ ആവശ്യപ്പെടാനാണ്‌ എത്തിയതെന്ന്‌ കർഷകനേതാക്കൾ പറഞ്ഞു. നിയമം നടപ്പാക്കില്ലെന്ന്‌ പറയാൻ ഉദ്യോഗസ്ഥർക്ക്‌ കഴിയില്ല. നിയമം ഉണ്ടാക്കിയത്‌ പ്രധാനമന്ത്രിയും കൃഷിമന്ത്രിയുമാണ്‌. നിയമം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെടാനാണ്‌ എത്തിയതെന്നും -കർഷകനേതാക്കൾ പറഞ്ഞു.

നിയമങ്ങളെക്കുറിച്ച്‌ വിശദീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ നന്നായി മനസ്സിലാക്കിയിട്ടാണ്‌ വന്നിരിക്കുന്നതെന്ന്‌ പ്രതികരിച്ചശേഷം നേതാക്കൾ നിയമങ്ങളുടെ  പകര്‍പ്പുകള്‍ കീറി എറിഞ്ഞു. ‌ മുദ്രാവാക്യം വിളിച്ച്‌ കോൺഫറൻസ്‌ ഹാളിൽനിന്ന്‌ പുറത്തേ‌ക്ക്‌ നീങ്ങി.   പുതിയ നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന്‌ നേതാക്കൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top