25 April Thursday

മഹാരാഷ്ട്ര ഗവർണറെ നീക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020


ന്യൂഡൽഹി
ഭരണഘടനയുടെ അടിസ്ഥാനതത്വമായ മതനിരപേക്ഷതയെ പരിഹസിച്ച മഹാരാഷ്‌ട്ര ഗവർണർ ഭഗത്‌സിങ്‌ കോഷിയാരിയെ ചുമതലയിൽനിന്ന് നീക്കണമെന്ന്  സിപിഐ എം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക്‌ മര്യാദയില്ലാത്ത ഭാഷയിൽ കത്തെഴുതിയ ​ഗവര്‍ണര്‍, കോവിഡ്കാലത്ത് ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുംവിധം ആരാധനാലയങ്ങൾ തുറക്കണമെന്നും‌ ആവശ്യപ്പെട്ടു. മഹാരാഷ്‌ട്രയിൽ മഹാമാരിയെ നിയന്ത്രിക്കാനുള്ള പരിശ്രമങ്ങളെ പിന്നോട്ടടിക്കുന്ന നിർദേശമാണിത്‌.

ഗവർണറുടെ രാഷ്‌ട്രീയഛായയുള്ള ഇടപെടലിനു പിന്നാലെ ആരാധനാലയങ്ങൾ തുറക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി തെരുവിലിറങ്ങി. ഭരണഘടനാ പദവിയുടെ അന്തസ്സ്‌‌ ഹനിക്കുന്ന നടപടി സ്വീകരിച്ച‌ ഗവർണറെ നീക്കാന്‍ രാഷ്‌ട്രപതി തയാറാകണമെന്ന്‌ സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top