29 March Friday
ധാരാവിയുടെ പ്രതിരോധത്തിന്‌ ലോകബാങ്കിന്റെ പ്രശംസ

രാജ്യത്ത്‌ കോവിഡ്‌ മരണം 1.05 ലക്ഷം ; 68 ലക്ഷത്തിലേറെ രോ​ഗികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 8, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ മരണം 1.05 ലക്ഷം, രോ​ഗികള്‍ 68 ലക്ഷത്തിലേറെ. 24 മണിക്കൂറിൽ 72,049 രോ​ഗികള്‍, 986 മരണം. ബുധനാഴ്‌ച മഹാരാഷ്ട്രയിൽ 370 മരണം. കർണാടകം–- 91, തമിഴ്‌നാട്‌–- 71, ബംഗാൾ–- 63, യുപി–- 61, ഡൽഹി–- 39, പഞ്ചാബ്‌–- 38, ആന്ധ്ര–- 33 മരണം. ഒഡിഷയിൽ ആകെ മരണം 1000 കടന്നു. 24 മണിക്കൂറിൽ 82,203 രോഗമുക്തര്‍. ആകെ രോഗമുക്തർ 57,44,693. ചികിത്സയിലുള്ളത് 9.08 ലക്ഷം പേര്‍.

●- ഡൽഹിയിൽ ആഴ്ച ചന്തകളും തിയറ്ററുകളും 15ന് ശേഷം തുറക്കാം
●- -ഹിമാചൽ പ്രദേശ് നഗരവികസനമന്ത്രി സുരേഷ് ഭരദ്വാജിന് കോവിഡ്
●- -കർണാടകത്തിൽ മാസ്‌ക് ധരിക്കാത്തവർക്കുള്ള പിഴ നഗരങ്ങളിൽ 1000ൽനിന്ന് 250 ആയും ഗ്രാമപ്രദേശങ്ങളിൽ 500ൽ നിന്ന് 100 ആയും കുറച്ചു.

 

ധാരാവിയുടെ പ്രതിരോധത്തിന്‌ ലോകബാങ്കിന്റെ പ്രശംസ
ആഗോള ഹോട്ട്‌സ്‌പോട്ടായിരുന്ന മുംബൈ നഗരത്തിലെ ധാരാവി ചേരിയിലെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ പ്രശംസയുമായി ലോക ബാങ്കും. തനതായ പ്രശ്‌നപരിഹാരം, സാമൂഹ്യ ഇടപെടൽ, സ്ഥിരോത്സാഹം എന്നിവ സംയോജിപ്പിച്ച പ്രവർത്തനങ്ങളിലൂടെ കോവിഡിനെ പ്രതിരോധിച്ചുവെന്ന്‌ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

ജൂലൈയോടെ മൂന്നുമാസംകൊണ്ട്‌ ചേരിയിലെ രോഗബാധിതരുടെ എണ്ണം 20 ശതമാനമാക്കി കുറയ്‌ക്കാൻ കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേർക്കാണ്‌ ധാരാവിയിൽ രോഗം സ്ഥിരീകരിച്ചത്‌. ഇതോടെ ആകെ രോഗികൾ 3280 ആയി. ഇതിൽ 2,795 പേരും രോഗമുക്തി നേടി. മഹാരാഷ്ട്ര സർക്കാർ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നിർദേശം തേടി കേരളവുമായി ചർച്ച നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top