25 April Thursday

പീഡിപ്പിക്കപ്പെട്ട പതിമൂന്നുകാരി മൊഴിനൽകാൻ എത്തി ; പൊലീസുകാരന്‍ സ്റ്റേഷനില്‍വച്ച് ബലാത്സം​ഗം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2022


ലഖ്‌നൗ
ഉത്തർപ്രദേശിലെ ലളിത്പുരിൽ  കൂട്ടബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ സ്റ്റേഷനിൽവച്ച്  ബലാത്സം​ഗം ചെയ്തു. അമ്മായിയോടൊപ്പം മൊഴി നൽകാനെത്തിയപ്പോഴാണ് പാലി സ്റ്റേഷൻ ഹൗസ് ഓഫീസർ തിലക്ധാരി സരോജ്  ബലാത്സം​ഗംചെയ്തത്. സരോജിനെ സസ്പെൻഡ് ചെയ്തതായും ഒളിവിലുള്ള ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ  ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും  സ്ഥലംമാറ്റി  അധികൃതർ തടി
യൂരി.

ഏപ്രിൽ 22 നാണ് പതിമൂന്നുകാരിയെ ഭോപാലിൽ വച്ച് നാലുപേർ ചേർന്ന് ബലാത്സം​ഗംചെയ്തത്. നാലു ദിവസം പീഡിപ്പിച്ചശേഷം പ്രതികൾ പെൺകുട്ടിയെ പാലി പൊലീസ് സ്‌റ്റേഷന് സമീപം ഉപേക്ഷിച്ചു. പെൺകുട്ടിയെ പൊലീസ് ഉദ്യോ​ഗസ്ഥർ ബന്ധുക്കൾക്ക് കൈമാറി. പിറ്റേന്ന് അമ്മായിയോടൊപ്പം മൊഴി നൽകാനെത്തിയപ്പോഴാണ് സരോജ് പെൺകുട്ടിയെ ബലാത്സം​ഗത്തിനിരയാക്കിയത്. സന്നദ്ധസംഘടനയുടെ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.തുടർന്ന് ഉന്നതഉദ്യോ​ഗസ്ഥർക്ക്  പരാതി നൽകി. പെൺകുട്ടിയുടെ അമ്മായിക്കെതിരെയും കേസെടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top