18 April Thursday

കേന്ദ്രമന്ത്രിമാര്‍ക്ക് സമ്പര്‍ക്കവിലക്ക്; മോഡിക്ക് വേണ്ട

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


ന്യൂഡൽഹി
കോവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത്‌ ഷായുമായി സമ്പർക്കത്തിൽ വന്ന കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും സ്വയംനിരീക്ഷണത്തിൽ. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്‌, സഹമന്ത്രിമാരായ ബാബുൾ സുപ്രിയോ, നിത്യാനന്ദ റായ്‌, ജി കിഷൻ റെഡ്ഡി, ബിജെപി വൈസ്‌പ്രസിഡന്റും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്‌ അധ്യക്ഷനുമായ വിനയ്‌ സഹസ്രബുദ്ധെ തുടങ്ങിയവര്‍ സമ്പര്‍ക്കവിലക്കില്‍  പ്രവേശിച്ചു. ആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ല അടക്കമുള്ള ഉദ്യോഗസ്ഥരും സമ്പര്‍ക്കവിലക്കില്‍.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർക്ക്‌ സമീപമാണ്‌ ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തിൽ  അമിത് ഷാ ഇരുന്നത്‌. സാമൂഹ്യഅകലം പാലിച്ചതിനാല്‍ ഇവർക്ക് സമ്പര്‍ക്കവിലക്ക് വേണ്ടെന്നാണ് തീരുമാനം. ഷാ അടക്കമുള്ളവര്‍ മാസ്‌ക്‌ മാറ്റിവച്ച്‌ ഇരിക്കുന്ന ചിത്രം പുറത്തുവന്നു. അയോധ്യയില്‍ ഭൂമിപൂജയിൽ പങ്കെടുക്കാന്‍ വേണ്ടിയാണ്‌ പ്രധാനമന്ത്രി  നിരീക്ഷണത്തിൽ പോകാത്തതെന്ന വിമർശമുയര്‍ന്നു‌. ചടങ്ങിൽ അമിത് ഷാ പങ്കെടുക്കില്ല.  കോവിഡ് സ്ഥിരീകരിച്ച കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകള്‍ക്കും ആറ് ഓഫീസ് ജീവനക്കാര്‍ക്കും രോ​ഗം സ്ഥിരീകരിച്ചു. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാന്റെ രോഗം ഭേദമായിട്ടില്ല‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top