19 April Friday

ജമ്മു കശ്‌മീരിൽ തൊഴിലില്ലായ്‌മ 46 ശതമാനം

ഗുൽസാർ നഖാസിUpdated: Saturday Jun 11, 2022



ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ തൊഴിലില്ലായ്‌മ 46 ശതമാനമെന്ന സർവകാല റെക്കോഡിൽ.   സംസ്ഥാനത്തിന്റെ പ്രത്യേകാധികാരം റദ്ദാക്കിയതുമുതൽ തൊഴിലില്ലായ്‌മ നിരക്ക്‌ കാര്യമായി കുറച്ചുവെന്ന ബിജെപിയുടെ അവകാശവാദത്തിന്റെ മുനയൊടിക്കുന്നതാണ്‌ കണക്കുകൾ. കേന്ദ്ര സ്ഥിതിവിവരക്കണക്ക്‌ വകുപ്പ്‌ പുറത്തുവിട്ട പീരിയോഡിക് ലേബർ ഫോഴ്സ് സർവേയിലാണ്‌ വിവരങ്ങൾ.

1400 സബ്‌ ഇൻസ്‌പെക്‌ടർ തസ്‌തികയിലെ ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ ലിസ്‌റ്റിൽ വ്യാപക തട്ടിപ്പ്‌ നടന്നെന്നാരോപിച്ച്‌ യുവജനങ്ങൾ തെരുവിലിറങ്ങി. ലഫ്‌.ഗവർണർ മനോജ്‌ സിൻഹ ആഭ്യന്തര സെക്രട്ടറിയോട്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. യുവജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ സുതാര്യമായ അന്വേഷണം വേണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി ആവശ്യപ്പെട്ടു. ക്ലാസ് നാല്‌ ജീവനക്കാരുടെ  8000  തസ്‌തികയിലേക്ക്‌  വിജ്ഞാപനമിറക്കിയപ്പോൾ ബിരുദവും ഡോക്ടറേറ്റും നേടിയവരുൾപ്പെടെ  അഞ്ചുലക്ഷം പേരാണ്‌ അപേക്ഷിച്ച സമര്‍പ്പിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top