ന്യൂഡല്‍ഹി> പുതിയ പാര്‍ലമെന്റ് മന്ദിരത്തെ മോദി മള്‍ട്ടിപ്ലക്സ് എന്നാണ് വിളിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മന്ദിരത്തിന്റെ വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊല്ലാന്‍ കഴിയുമെങ്കില്‍ ഭരണഘടന മാറ്റിയെഴുതാതെ തന്നെ പ്രധാനമന്ത്രി അതില്‍ വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ പറഞ്ഞു. ഇരു സഭകളിലും വരാന്തകളിലും ചർച്ച സാധ്യമാകാത്ത സ്ഥിതിയാണ്. പാര്‍ലമെന്റില്‍ ആളുകള്‍ക്ക് പരസ്പരം കാണണമെങ്കില്‍ ബൈനോക്കുലര്‍ വയ്‌ക്കേണ്ട അവസ്ഥയാണ്. പഴയ പാര്‍ലമെന്റ് മന്ദിരം കൂടുതല്‍ സൗകര്യപ്രദവും വിശാലവുമായിരുന്നു. മറ്റു പലര്‍ക്കും സമാന കാഴ്ചപ്പാടാണെന്നും ജയ്റാം രമേശ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..