26 April Friday

ഡോ. നവ്‌ശരൺ സിങ്ങിനെ 
ഇഡി ചോദ്യം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023


ന്യൂഡൽഹി
കർഷക സമരത്തെ ശക്തമായി പിന്തുണച്ച സാമൂഹ്യ–-മനുഷ്യാവകാശ പ്രവർത്തക ഡോ. നവ്‌ശരൺ സിങ്ങിനെതിരെയും കേന്ദ്രത്തിന്റെ വേട്ടയാടൽ. വർഗീയ കലാപ ഇരകൾക്കും കുടുംബങ്ങൾക്കുംവേണ്ടി പ്രവർത്തിക്കുന്ന ട്രസ്‌റ്റായ അമൻ ബിരാദാരിയുടെ സാമ്പത്തിക ഇടപാടിന്റെ ഇഡി സംഘം നവ്‌ശരണെ ഒമ്പതുമണിക്കൂർ ചോദ്യംചെയ്‌തു. ട്രസ്‌റ്റിനെ ഉപയോഗിച്ച്‌ കള്ളപ്പണം വെളുപ്പിച്ചെന്ന്‌ ആരോപിച്ചാണ്‌ നടപടി. മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള ട്രസ്‌റ്റിന്റെ ബോർഡംഗം കൂടിയാണ്‌ മോദി സർക്കാരിന്റെ കണ്ണിലെ കരടായ നവ്‌ശരൺ.

ഹർഷ് മന്ദറിനെതിരെയും നേരത്തേ വിദേശഫണ്ട്‌ സ്വീകരിക്കൽ ചട്ടം മുൻനിർത്തി കേന്ദ്രസർക്കാർ സിബിഐ അന്വേഷണം ശുപാർശ ചെയ്‌തിരുന്നു. 2002ൽ നരേന്ദ്രമോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ നടന്ന വംശഹത്യയ്‌ക്ക്‌ ശേഷമാണ്‌ ട്രസ്‌റ്റ്‌ രൂപീകരിച്ചത്‌. നവ്‌ശരണിനെതിരെയുള്ള കേന്ദ്രനീക്കത്തെ അഖിലേന്ത്യ കിസാൻ സഭ ശക്തമായി അപലപിച്ചു. ബിജെപിയുടെ പകപോക്കൽ രാഷ്‌ട്രീയത്തിനെതിരെ എല്ലാവിഭാഗം ജനങ്ങളും രംഗത്തുവരണമെന്ന്‌ കിസാൻ സഭ അഖിലേന്ത്യ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ എന്നിവർ ആഹ്വാനം ചെയ്‌തു. പ്രശസ്‌ത നാടകാചാര്യൻ അന്തരിച്ച ഗുർശരൺ സിങ്ങിന്റെ മകളാണ്‌ നവ്‌ശരൺ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top