03 July Thursday

നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

ചണ്ഡീഗഢ് > പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്ക് രാജി കൈമാറി. കഴിഞ്ഞ ജൂലൈ 18 നാണ്‌ പിസിസി അധ്യക്ഷനായി സിദ്ദു ചുമതലയേറ്റത്‌. രണ്ട്‌ മാസം പിന്നിടുമ്പോഴാണ്‌ അപ്രതീക്ഷിത രാജി.

പഞ്ചാബിന്റെ ഭാവിയിൽ വിട്ടുവീഴ്‌ചയില്ല. വ്യക്തിത്വം നഷ്‌ടപ്പെടുത്തി ഒത്തുതീർപ്പിനില്ല. അധ്യക്ഷ സ്ഥാനം രാജിവച്ചാലും കോൺഗ്രസിൽ തുടരുമെന്നും സിദ്ദു സോണിയ ഗാന്ധിക്ക്‌ അയച്ച രാജിക്കത്തിൽ പറയുന്നു. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് രാജി. ഡൽഹിയിൽ അമരീന്ദർ അമിത് ഷായെ കാണുമെന്നാണ്‌ സൂചന. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top