20 April Saturday

ഡോക്ടർമാർക്ക്‌ തിരിച്ചറിയൽ നമ്പർ നിർബന്ധമാക്കി ദേശീയ മെഡിക്കൽ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023


ന്യൂഡൽഹി
ഡോക്ടർമാർക്ക്‌ പ്രത്യേക തിരിച്ചറിയൽ നമ്പർ (യുഐഡി) നിർബന്ധമാക്കി ദേശീയ മെഡിക്കൽ കമീഷൻ (എൻഎംസി) വിജ്ഞാപനം. ഡോക്ടർമാരായി പ്രാക്ടീസ്‌ ചെയ്യണമെങ്കിൽ എൻഎംസിയുടെ എത്തിക്‌സ്‌ ആൻഡ്‌ മെഡിക്കൽ രജിസ്‌ട്രേഷൻ ബോർഡ്‌ (ഇഎംആർബി) നൽകുന്ന യുഐഡി നേടണം. രാജ്യത്തെ ലൈസൻസുള്ള എല്ലാ മെഡിക്കൽ പ്രാക്ടീഷണർമാരെയും ഉൾപ്പെടുത്തി ദേശീയ മെഡിക്കൽ രജിസ്റ്റർ (എൻഎംആർ) രൂപീകരിക്കുന്നതിന്റെ ഭാഗമാണ്‌ നടപടി. ഡോക്ടർമാരുടെ യോഗ്യത, രജിസ്‌ട്രേഷൻ നമ്പർ, സ്‌പെഷ്യാലിറ്റി തുടങ്ങിയ വിശദാംശങ്ങൾ എൻഎംസി വെബ്‌സൈറ്റിൽ ലഭ്യമാക്കും. നാലുവർഷംമുമ്പാണ്‌ യുഐഡി നടപ്പാക്കുന്നത്‌ പ്രഖ്യാപിച്ചത്‌.

സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ഡോക്ടർമാർ മൂന്നുമാസത്തിനുള്ളിൽ വെബ്‌പോർട്ടലിൽ വിവരങ്ങൾ നൽകണം. അഞ്ചുവർഷമാണ്‌ ലൈസൻസിന്‌ കാലാവധി. എൻഎംസിക്ക്‌ നൽകുന്ന അപേക്ഷകളിൽ തീരുമാനമെടുക്കുന്നത്‌ സംസ്ഥാന കൗൺസിലുകളാകും. നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകാം. വിദേശത്തുനിന്ന്‌ മെഡിക്കൽ ബിരുദം നേടിയവർ നാഷണൽ എക്‌സിറ്റ്‌ എക്‌സാം പാസാകണം. ഡോക്ടർമാർ നേടുന്ന അധിക ബിരുദങ്ങളും പോർട്ടലിലൂടെ അപ്‌ഡേറ്റ്‌ ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top