18 December Thursday

പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ 
ഉപരാഷ്ട്രപതി ദേശീയ പതാക ഉയർത്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023


ന്യൂഡൽഹി
പ്രത്യേക സമ്മേളനം തിങ്കളാഴ്‌ച തുടങ്ങാനിരിക്കെ പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ ഉപരാഷ്‌ട്രപതി ജഗ്‌ദീപ്‌ ധൻഖർ ഞായറാഴ്‌ച ദേശീയ പതാക ഉയർത്തി. ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര പാർലമെന്ററി മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, വി മുരളീധരൻ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിങ്‌, ഇരുസഭകളിലെയും പാർടി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചരിത്രമുഹൂർത്തമാണിതെന്നും രാജ്യം വലിയ മാറ്റത്തിനാണ്‌ സാക്ഷ്യം വഹിക്കുന്നതെന്നും ധൻഖർ മാധ്യമങ്ങളോട്‌ പറഞ്ഞു. രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ്‌ അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ ചടങ്ങിനെത്തിയില്ല. വൈകിമാത്രം ക്ഷണക്കത്തയച്ച നടപടിയിൽ കടുത്ത അതൃപ്‌തി അറിയിച്ച്‌ അദ്ദേഹം രാജ്യസഭാ സെക്രട്ടറി ജനറലിന്‌ കത്തയച്ചു. കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗത്തിനായി ഹൈദരാബാദിലായിരുന്നു ഖാർഗെയടക്കമുള്ള നേതാക്കൾ. ലോക്‌സഭയിലെ കോൺഗ്രസ്‌ കക്ഷിനേതാവ്‌ അധീർ രഞ്‌ജൻ ചൗധരി ചടങ്ങിനെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top