20 April Saturday

കര്‍ഷകര്‍ പ്രതികരിച്ചാല്‍ ചര്‍ച്ചയാകാമെന്ന്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


ന്യൂഡൽഹി
കാർഷിക നിയമങ്ങൾ മരവിപ്പിച്ചുനിർത്താമെന്ന വാഗ്‌ദാനത്തോട്‌ കർഷകസംഘടനകൾ പ്രതികരിച്ചാൽ കേന്ദ്രം ചർച്ചയ്‌ക്ക്‌ സന്നദ്ധമെന്ന്‌ കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമർ. ഒന്നര വർഷം നിയമങ്ങൾ മരവിപ്പിക്കാമെന്നും സംയുക്ത സമിതിയെവച്ച്‌ തർക്ക വിഷയം പരിഹരിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്‌. കർഷകസംഘടനകൾ ഇതിനോട്‌ പ്രതികരിച്ചാലുടൻ ചർച്ച പുനരാരംഭിക്കാം– മന്ത്രി- പറഞ്ഞു. 

കർഷകരും കേന്ദ്രവുമായി 11 വട്ടം ചർച്ച നടത്തി. ‌നിയമങ്ങൾ മരവിപ്പിക്കാമെന്ന വാ​ഗ്‌ദാനം തള്ളിയാണ് ജനുവരി 22ലെ ചര്‍ച്ചയില്‍നിന്ന് കര്‍ഷകര്‍ ഇറങ്ങിവന്നത്. കിസാൻ പരേഡിലെ അനിഷ്ടസംഭവങ്ങളുടെ പേരിൽ കേന്ദ്രം ചർച്ച അവസാനിപ്പിക്കുകയായിരുന്നു. സമരം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ്‌ വീണ്ടും ചർച്ചയാവാമെന്ന കൃഷിമന്ത്രിയുടെ പ്രസ്‌താവന.

ചരിത്രത്തിൽ ഇല്ലാത്തവിധം മിനിമം താങ്ങുവില വർധിപ്പിച്ചെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ശ്രമം തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറഞ്ഞു. കിസാൻ സമ്മാൻ നിധി പദ്ധതി രണ്ടുവർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി നടത്തിയ ട്വീറ്റുകളിലാണ്‌ മോഡിയുടെ അവകാശവാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top