28 March Thursday

അമേരിക്കയില്‍ സിഇഒമാരെ കണ്ട് മോദി

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

videograbbed image


വാഷിങ്‌ടൺ
യുഎൻ പൊതുസഭ, ക്വാഡ്‌ യോഗങ്ങൾക്കായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രമുഖ ബിസിനസ്‌ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ക്വാൽകം, അഡോബി, ഫസ്‌റ്റ്‌ സോളാർ, ജനറൽ ആറ്റോമിക്സ്‌, ബ്ലാക്ക്‌സ്‌റ്റോൺ കമ്പനികളുടെ സിഇഒമാരുമായാണ്‌ കൂടിക്കാഴ്ച നടത്തിയത്‌. ഇതിൽ ശന്തനു നാരായൺ (അഡോബി), വിവേക്‌ ലാൽ (ജനറൽ ആറ്റോമിക്‌സ്‌) എന്നിവർ ഇന്ത്യൻ വംശജരാണ്‌.

അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസ്‌,  ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട്‌ മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top