25 April Thursday

ആരോപണങ്ങൾ അപകീർത്തികരം: പ്രധാനമന്ത്രി സന്ദർശിച്ചത്‌ ലേയിലെ ആശുപത്രിതന്നെ: കരസേന

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിച്ച ലേയിലെ ജനറൽ ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങളിൽനിന്നുണ്ടായ ആരോപണങ്ങൾ അപകീർത്തികരവും തെളിവില്ലാത്തതുമാണെന്ന് ഇന്ത്യൻ കരസേന പ്രസ്‌താവനയിൽ അറിയിച്ചു. സൈനികർക്ക്‌ മികച്ച ചികിത്സയാണ് സായുധസേന നൽകുന്നത്. ഇതിനെതിരായ ഊഹങ്ങൾ ദൗർഭാഗ്യകരമാണ്‌. അടിയന്തര സാഹചര്യത്തിൽ ജനറൽ ആശുപത്രി സമുച്ചയത്തിന്റെ ഭാഗമായി വിപുലീകരിച്ചതാണ്‌ 100 കിടക്കയുള്ള വാർഡ്‌. 

കോവിഡ് -മാനദണ്ഡപ്രകാരം ജനറൽ ആശുപത്രിയുടെ ചില വാർഡുകൾ ഐസൊലേഷൻ കേന്ദ്രങ്ങളായി മാറ്റിയതിനാലാണ്‌ പരിശീലനത്തിന്‌ ഉപയോഗിക്കുന്ന ഓഡിയോ വീഡിയോ ഹാൾ വാർഡാക്കിയത്‌.  ഗൽവാനിൽനിന്ന് പരിക്കേറ്റ്‌ എത്തിച്ച സൈനികരെ അവിടെയാണ്‌ ക്വാറന്റൈനിൽ താമസിപ്പിച്ചിരിക്കുന്നത്. കരസേനാ മേധാവി എം എം നരവനെയും കരസേനാ കമാൻഡറും പരിക്കേറ്റ സൈനികരെ അതേസ്ഥലത്ത് സന്ദർശിച്ചിട്ടുണ്ടെന്നും സേന അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top