26 April Friday

സർക്കാരാണ്‌ കുഴപ്പമെന്ന്‌ എംപിമാർ ; ബിജെപി എംപിമാരെ പഴിച്ച്‌ മോദി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


ന്യൂഡൽഹി
ബിജെപി എംപിമാർക്ക്‌ കാര്യഗൗരവമില്ലെന്നും പ്രവർത്തനരീതി തിരുത്തിയില്ലെങ്കില്‍ മാറ്റം വേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിലും യോഗങ്ങളിലും പങ്കെടുക്കണം. കുട്ടികളോടെന്നപോലെ കാര്യങ്ങൾ ആവർത്തിക്കേണ്ടിവരുന്നത്‌ നല്ലതല്ല–ബിജെപി പാർലമെന്ററി പാർടി യോഗത്തിൽ മോദി പറഞ്ഞു

സഭയില്‍ പ്രതിപക്ഷം ഉയർത്തുന്ന വാദങ്ങൾ ഫലപ്രദമായി നേരിടാൻ കഴിയാത്ത സാഹചര്യത്തിലാണ് പരിദേവനം. എന്നാല്‍, സർക്കാര്‍ ചെയ്തികളാണ് രാഷ്ട്രീയതിരിച്ചടിയായതെന്ന്‌ എംപിമാർ രഹസ്യമായി ചൂണ്ടിക്കാണിക്കുന്നു. പെഗാസസ്‌, കാർഷികനിയമങ്ങൾ, നാഗാലാൻഡ്‌ കൂട്ടക്കൊല അടക്കമുള്ളവയില്‍ മറുപടി പറയാന്‍ കേന്ദ്രത്തിനാകുന്നില്ല.പ്രധാനമന്ത്രി മൗനത്തിലാണ്‌. അദ്ദേഹം പാർലമെന്റിനെ അഭിമുഖീകരിക്കുന്നില്ല. ഉത്തർപ്രദേശ്‌, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിൽ എംപിമാർക്ക്‌ കർഷകർ സാമൂഹ്യബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുകയാണ്‌.നാഗാലാൻഡിൽ പാളിയ സൈനികനടപടി സംബന്ധിച്ചും സഭയിൽ പ്രതികരിച്ചത്‌ ആഭ്യന്തര മന്ത്രിയാണ്‌.  ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക്‌ നേരിട്ട തിരിച്ചടിയും എംപിമാരുടെ മനോവീര്യം നഷ്ടപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top