06 December Wednesday

ഇന്ത്യ കൂട്ടായ്‌മക്ക്‌ രഹസ്യ അജണ്ടയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

ന്യൂഡൽഹി > രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കാൻ രൂപംകൊണ്ടതാണ്‌ ഇന്ത്യ കൂട്ടായ്‌മയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സംസ്‌കാരത്തെ ആക്രമിക്കുകയെന്ന രഹസ്യ അജണ്ടയാണ്‌ അവർക്ക്‌.  സനാതന ധർമം അവസാനിപ്പിക്കുകയെന്ന പ്രമേയം  പ്രതിപക്ഷ കൂട്ടായ്‌മയുടെ മൂന്നാം യോഗത്തിൽ  പാസാക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.  മധ്യപ്രദേശിലെ സാഗറിൽ   വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രതിപക്ഷ കൂട്ടായ്‌മക്ക്‌ നേതാവില്ലെന്ന്‌ മോദി ആരോപിച്ചു. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കൂട്ടായ്‌മയെ ആര്‌ നയിക്കുമെന്നതിൽ ഉദ്വേഗം നിലനിൽക്കുന്നു. അഹന്തയുടെ സഖ്യമാണ്‌ ഇന്ത്യയെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു. ഇന്ത്യ കൂട്ടായ്‌മക്കെതിരെ മോദി മുമ്പും ആരോപണങ്ങൾ ചൊരിഞ്ഞിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top