10 July Thursday

കേന്ദ്രമന്ത്രി റാണെയുടെ 
ബഹുനിലകെട്ടിടം 
പൊളിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022


മുംബൈ
കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് ബോംബെ ​ഹൈക്കോടതി. രണ്ടാഴ്ചയ്‌ക്കകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതിയെ സമീപിക്കാന്‍ ആറാഴ്ചത്തെ സാവകാശം വേണമെന്ന റാണെയുടെ അപേക്ഷ തള്ളി. പിഴയിട്ട 10 ലക്ഷം രൂപ രണ്ടാഴ്ചയ്‌ക്കകം മഹാരാഷ്ട്ര ലീ​ഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിക്ഷേപിക്കണം. ജൂഹുവിലെ എട്ടുനില ബം​ഗ്ലാവിലെ അനധികൃത നിര്‍മാണം ക്രമപ്പെടുത്താന്‍ കോര്‍പറേഷനോട് ആവശ്യപ്പെടണമെന്ന റാണെയുടെ അപേക്ഷയും ഹൈക്കോടതി തള്ളി.

നിര്‍മാണത്തിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് ജൂണില്‍‌ റാണെ നല്‍കിയ ക്രമപ്പെടുത്തല്‍ അപേക്ഷ കോര്‍പറേഷനും നേരത്തെ തള്ളിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top