20 April Saturday

ആന്ധ്രപ്രദേശ് 
മുൻ കോൺഗ്രസ്‌ 
മുഖ്യമന്ത്രി ബിജെപിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023


ന്യൂഡൽഹി
കോൺഗ്രസിന്റെ മറ്റൊരു മുൻ മുഖ്യമന്ത്രികൂടി ബിജെപിയിലേക്ക്‌. മുതിർന്ന കോൺഗ്രസ്‌ നേതാവും ആന്ധ്രപ്രദേശ്‌ മുൻ മുഖ്യമന്ത്രിയുമായ എൻ കിരൺകുമാർ റെഡ്ഡിയാണ്‌ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ ചേക്കേറുന്നത്‌. കോൺഗ്രസിൽനിന്ന്‌ കഴിഞ്ഞ ദിവസം രാജിവച്ച അദ്ദേഹം ബിജെപി നേതൃത്വവുമായി കൂടിയാലോചനകൾ നടത്തി.  ആന്ധ്രയിലെ അവസാന കോൺഗ്രസ്‌ മുഖ്യമന്ത്രിയാണ്‌ കിരൺകുമാർ റെഡ്ഡി. റോസ്സയ്യ രാജിവച്ചതിനെത്തുടർന്ന്‌ 2010ലാണ്‌ മുഖ്യമന്ത്രിയായത്‌. ആന്ധ്രയെ വിഭജിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ 2014ൽ കോൺഗ്രസിൽനിന്ന്‌ രാജിവച്ച്‌ ‘ജയ്‌ സമൈക്യാന്ധ്ര’ എന്ന  പുതിയ പാർടി രൂപീകരിച്ചു. ഉമ്മൻ ചാണ്ടിക്ക്‌ ആന്ധ്രയുടെ ചുമതല ലഭിച്ചശേഷം കിരൺകുമാർ റെഡ്ഡിയുമായി ചർച്ച നടത്തി വീണ്ടും കോൺഗ്രസിൽ എത്തിക്കുകയായിരുന്നു. എൻ ഡി തിവാരി, എസ്‌ എം കൃഷ്‌ണ, അമരീന്ദർ സിങ്‌, വിജയ്‌ബഹുഗുണ, ദിഗംബർ കാമത്ത്‌ അടക്കം പത്തോളാം കോൺഗ്രസ്‌ മുഖ്യമന്ത്രിരാണ്‌ ബിജെപിയിൽ ചേർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top