16 September Tuesday

സ്‌കൂള്‍ സമയമാറ്റം; ആദ്യമേ സമ്മര്‍ദ്ദം ഉണ്ടാക്കേണ്ട കാര്യമില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

തിരുവനന്തപുരം> സ്‌കൂള്‍ സമയക്രമത്തില്‍ പ്രതികരണവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആദ്യമേ സമ്മര്‍ദ്ദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും എല്ലാ മേഖലയിലും ചര്‍ച്ചകള്‍ നടത്തിയേ നിലപാട് എടുക്കൂവെന്നും നിലവില്‍ തീരുമാനങ്ങള്‍ ഒന്നുമായില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

പഠനസമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയാക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം.എ.ഖാദര്‍ കമ്മിറ്റി അന്തിമ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. 5 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് ഉച്ചയ്ക്കുശേഷം 2 മുതല്‍ 4 വരെ പഠന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കലാകായിക പരിശീലനത്തിനുമായി ഉപയോഗിക്കാം.

ക്ലാസുകളിലെന്ന പോലെ സ്‌കൂളുകളിലും ആകെ വിദ്യാര്‍ഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍, ശുപാര്‍ശ പുറത്തുവന്നതിന് പിന്നാലെ എതിര്‍പ്പുമായി മുസ്ലിം ലീഗും സമസ്തയും രംഗത്തെത്തിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top