06 July Sunday

മുസ്ലീങ്ങള്‍ ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നു; വിവാദ പ്രസ്‌താവനയുമായി ബിജെപി എം എൽ എ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

ജയ്‌പൂർ > മുസ്ലീങ്ങള്‍ ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നുവെന്ന വിവാദ പ്രസ്‌താവനയുമായി ബിജെപി എം എല്‍ എ. മാല്‍പുര എം എല്‍ എ  കനയ്യ ലാലാണ്‌ മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കി ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നുവെന്ന്‌ നിയമസഭയിൽ പറഞ്ഞത്‌.

ഉയര്‍ന്ന വില നല്‍കി പ്രദേശത്തെ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കാന്‍ മുസ്ലീങ്ങള്‍ പ്രചാരണം നടത്തുന്നുണ്ട്‌. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ ഇരട്ടി വില നല്‍കി അനധികൃതമായാണ് ഭൂമി വാങ്ങുന്നത്‌. നിയമവിരുദ്ധമായി വാങ്ങിയ വീടുകളില്‍ താമസം തുടങ്ങി സമീപത്തുള്ള ഹിന്ദുക്കളുമായി ഇവര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നുവെന്നും അനധികൃത മതപരിവര്‍ത്തനം നടത്തുന്നുവെന്നും കനയ്യ ലാല്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top