08 December Friday

കസ്റ്റഡിയിലുള്ള 
മുസ്ലിം യുവാവിനെ 
യുപി പൊലീസ് 
വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

ന്യൂഡല്‍ഹി
ഉത്തര്‍പ്രദേശില്‍ കസ്റ്റഡിയിലുള്ള മുസ്ലിം യുവാവിനെ പൊലീസ് വെടിവച്ച് കൊന്നു. കത്ര സ്വദേശി ഷഹബാസാണ് കൊല്ലപ്പെട്ടത്. ഷാജഹാന്‍പുരില്‍ ചൊവ്വ രാവിലെയായിരുന്നു സംഭവം.  രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ത്തെന്നാണ് പൊലീസിന്റെ വ്യാഖ്യാനം.

മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകവെ, ഏതാനും പശുക്കള്‍ പൊലീസ് വാഹനത്തെ തടസ്സപ്പെടുത്തി.  തുടര്‍ന്ന്, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോള്‍ പ്രതി പൊലീസ് തോക്ക് തട്ടിയെടുത്ത് പുറത്തേക്ക് ചാടി വെടിയുതിര്‍ത്തപ്പോള്‍ തിരിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് അവകാശപ്പെട്ടു.  ഷാജഹാന്‍പുരിലെ വ്യാപാരിയായ അലോക് ​ഗുപ്തയുടെ കൊലപാതകക്കേസിലാണ് ഷഹബാസിനെ അറസ്റ്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top