03 July Thursday

രാജസ്ഥാനിൽ മുസ്ലിം യുവാവിന്റെ കൊലപാതകം: 3 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

ജയ്‌പുർ> രാജസ്ഥാനിൽ മുസ്ലിം യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ അറസ്റ്റ്‌ ചെയ്‌തു. ബിജെപി കൗൺസിലറുടെ ഭർത്താവിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന്‌ മുസ്ലിം സമുദായ നേതാക്കൾ ആരോപിച്ചു. ഇയാളുടെ പങ്കിനെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ടെന്ന്‌ പൊലീസ്‌ അധികൃതർ അറിയിച്ചു. അതേസമയം കൗൺസിലറുടെ ഭർത്താവ് പദവിയൊന്നും വഹിക്കുന്നില്ലെന്ന് അൽവാർ നോർത്ത് ബിജെപി ജില്ലാ പ്രസിഡന്റ് ഉമേദ് സിങ് ഭയ പറഞ്ഞു.  

സെപ്തംബർ എട്ടിനാണ്‌ കൂലിപ്പണിക്കാരനായ മുഹമ്മദ് വക്കീലിനെ ഒരു കൂട്ടം ആളുകൾ കൂട്ടമായി മർദിച്ചത്‌. ജയ്‌പുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്‌തംബർ 12നാണ്‌ മുഹമ്മദ്‌ മരിച്ചത്‌._


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top