25 April Thursday

മുഗള്‍ ഗാര്‍ഡന്‍സ് ഇനി അമൃത് ഉദ്യാന്‍: രാഷ്ട്രപതിഭവനിലും പേരുമാറ്റം

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

മുഗൾ ഗാർഡൻസ് ബോർഡ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നു

ന്യൂഡൽഹി> രാഷ്‌ട്രപതി ഭവനിലെ പ്രശസ്‌ത ഉദ്യാനമായ മുഗൾ ഗാർഡൻസിന്റെ പേര്‌ മാറ്റി കേന്ദ്ര സർക്കാർ. ‘അമൃത്‌ ഉദ്യാൻ’ എന്നാണ്‌ പുതിയ പേര്. മുഗള്‍ഭരണകാലത്താണ് ഉദ്യാനം നിര്‍മിച്ചത്.  പേര്‍ഷ്യന്‍രീതിയുടെ സ്വാധീനമുള്ള മൂന്ന്‌ ഉദ്യാനമാണ്‌ അവിടെ ഉള്ളത്‌. രാജ്‌ഭവൻ മേഖലയിൽ മുഗൾ ഗാർഡൻസ്‌ എന്ന്‌ രേഖപ്പെടുത്തിയ സൂചനാ ബോർഡുകൾ ബുൾഡോസറുകൾകൊണ്ട്‌ നീക്കി. അമൃത്‌ ഉദ്യാൻ എന്ന പുതിയ സൂചനാ ബോർഡുകൾ ഇവിടങ്ങളിൽ സ്ഥാപിച്ചു.

ഒരു കൊളോണിയൽ അവശിഷ്ടംകൂടി പേരുമാറ്റത്തിലൂടെ ഇല്ലാതായെന്ന്‌ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ട്വീറ്റ്‌ ചെയ്‌തു.
കാവിവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി സർക്കാരുകൾ സ്ഥലങ്ങളുടെയടക്കം പേരുകൾ മാറ്റിയിരുന്നു. രാഷ്‌ട്രപതി ഭവനെയും ഇന്ത്യാഗേറ്റിനെയും ബന്ധിപ്പിക്കുന്ന രാജ്‌പഥിന്റെ പേര്‌ കർതവ്യപഥ്‌ എന്നാക്കിയത്‌ കഴിഞ്ഞവർഷമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top